കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ട് പോയി നിർത്തിയിട്ട ബസിൽ വെച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുന്ദമംഗലം സ്വദേശിയായ ഗോപിഷ് മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായത്.
രക്ഷിതാക്കളുമായി വഴക്കിട്ടു കഴിഞ്ഞ ഞായറാഴ്ച വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച പ്രതികൾ ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിട്ടു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക