ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണന് നായകനാകുന്ന ‘ബനേര്‍ഘട്ട’ ജൂലൈ 25 ന് റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്.
വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്ജുന് പ്രഭാകരന്, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക