2021-22 സീസണിലെ ആഷസ് ടെസ്റ്റിന് ഡിസംബറിൽ തുടക്കമാകും. ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് ജനുവരിയിൽ അവസാനിക്കും. ജനുവരി പതിനാലിനായിരിക്കും അവസാന മത്സരം നടക്കുക. അഞ്ച് മത്സരങ്ങളാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഗാബയിലാണ് കൊടിയേറുക. പരമ്പരയിലെ അവസാന മത്സരം ജനുവരി 14 ന് പെർത്തിൽ നടക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ഡിസംബര്‍ 16 നാണ് രണ്ടാം ടെസ്റ്റ് നടക്കുക. അഡിലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ആയിരിക്കും പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ്. തുടർന്ന് മെൽബണിൽ മൂന്നാം ടെസ്റ്റും സിഡ്നിയിൽ നാലാം ടെസ്റ്റും നടക്കും. അതേസമയം, ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള വനിത ആഷസിലെ ഏക ടെസ്റ്റ് മത്സരം ജനുവരി 27ന് മാനുക ഓവലില്‍ ആണ് നടക്കുക. ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയന്‍ വനിതകളുടെ സമ്മര്‍ സീസണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക