അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറാസ്’. മികച്ച പ്രതികരണവുമായി ചിത്രം പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
ചിത്രത്തിൽ മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിയുടെ സാദൃശ്യമുണ്ടെന്നാണ് ഇവരുടെ വാദം.ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി എത്തുകയാണ് ജൂഡ് ആന്റണി.
‘മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന് രാജുവല്ല’ എന്നാണ് ജൂഡ് കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക