രാജ്മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയണ് രാഷ്ട്രീയക്കാരാണ്
ഇപ്പോൾ ഇതാ നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ രമേശ് ചെന്നിത്തലയും സ്ക്രീനിലെത്തുകയാണ്. ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്. മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തലയിലെ നടനെ കാണാനാവുക.
രമേശ് ചെന്നിത്തലക്ക് പുറമേ ആലപ്പുഴ എം.പി എ.എംആരിഫും അഭിനേതാവായി ഈ ചിത്രത്തിലുണ്ട്. എം.ജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് ആരിഫ് പ്രത്യക്ഷപ്പെടുന്നത്. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന രംഗങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന് നിഖില്‍ മാധവ് മാതൃഭൂമി ഓണ്‍ലൈനിനോട് പറഞ്ഞു.
ഹരിപ്പാട്ടെ അക്കര ബാബുവിന്റെയും അവിടത്തെ രാഷ്ട്രീയ പശ്ചാത്തലവും നര്‍മത്തില്‍ പറയുന്ന ചിത്രത്തില്‍ അസ്കര്‍ സൗദാനാണ് നായകന്. ധര്മ്മജന് ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന് രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക