ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. റിമി പങ്കുവെച്ച വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
നടന് ബാബുരാജ് പങ്കുവെച്ച കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. കൈയിലെ മസില് കാണിച്ചു കൊണ്ട് പങ്കുവെച്ച റിമിയുടെ ചിത്രത്തിന് താഴെയാണ് ബാബുരാജിന്റെ കമന്റ് എത്തിയിരിക്കുന്നത്. ‘അമ്മോ, വരുന്നുണ്ട്’, എന്നാണ് ബാബുരാജ് കമന്റ് ചെയ്തിരിക്കുന്നത്.
പഴയ ലുക്കില്‍ നിന്നും ഏറെ കഠിനാദ്ധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. ഗായികയായി അരങ്ങേറ്റം കുറിച്ച റിമി അവതാരികയായും നടിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക