കുവൈറ്റ് സിറ്റി: ഓക്സ്ഫോര്‍ഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം അസ്ട്രാസെനക്ക എന്ന പേര് കൂടി ചേര്‍ത്തു. നേരത്തെ ഓക്സ്ഫോര്‍ഡ് എന്ന പേര് മാത്രമാണ് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരുന്നത്. ഇതിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക്കയുടെ പേര് കൂടി ചേര്‍ത്തത്.
ഈ വാക്സിന് സ്വീകരിച്ച പൗരന്മാര്ക്കും പ്രവാസികള്‍ക്കും വാക്സിനേഷന് പ്ലാറ്റ്ഫോമിലൂടെ സര്‍ട്ടിഫിക്കറ്റ് നേടാനാകും. ഓക്സ്ഫോര്‍ഡ് എന്ന് മാത്രമായി പേര് ഉള്‍പ്പെടുത്തുന്നത് ചില രാജ്യങ്ങളില്‍ വാക്സിനേഷനായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പേര് മാറ്റാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക