ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യപരിപാലനത്തിൽ യോഗയ്ക്കും ഏറെ സ്ഥാനമുണ്ട്. ഇപ്പോഴിതാ, സൗത്ത് ഇന്ത്യൻ താരം അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി പങ്കുവച്ച യോഗ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.അല്ലുവിന്റെ സിനിമാകഥകളെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള പ്രണയവും വിവാഹവും. ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു ആദ്യമായി സ്നേഹ റെഡ്ഡിയെ കാണുന്നത്.
തന്നെ സംബന്ധിച്ച് ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നു പറയാവുന്ന ഒരു മുഹൂർത്തമായിരുന്നു അതെന്ന് അല്ലു പിന്നീട് പറഞ്ഞിട്ടുണ്ട്.അമേരിക്കയിൽ നിന്നും ബിരുദാനന്തരബിരുദം നേടി തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ സ്നേഹ അപ്പോൾ. സുഹൃത്തിന്റെ സഹായത്തോടെ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു.
എന്നാൽ വ്യത്യസ്ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ള അല്ലുവിന്റെയും സ്നേഹയുടെയും ബന്ധം ആദ്യം വീട്ടുകാരുടെ എതിർപ്പ് നേരിടേണ്ടി വന്നു.ഒടുവിൽ ഇരുവരുടെയും ഇഷ്ടത്തിനു വഴങ്ങി വീട്ടുകാരും വിവാഹത്തിന് തയ്യാറാവുകയായിരുന്നു. 2011 മാർച്ച് ആറിനായിരുന്നു അല്ലുവും സ്നേഹയും തമ്മിലുള്ള വിവാഹം. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക