തിരുവല്ല: കല്ലൂപ്പാറയിൽ യുവാവിൻറെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോർജി യുടെ മൃതദേഹമാണ് ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദ ധാരിയായ ജോർജിയെ കഴിഞ്ഞ ദിവസമാണ് പാണ്ടനാടുള്ള വീട്ടിൽ നിന്ന് കാണാതായത്.
അച്ഛൻ അജുവർഗ്ഗിസിനെ ഇരവിപേരൂരിലുള്ള സുപ്പർമാർക്കറ്റിൽ കൊണ്ട് വിട്ടതിന് ശേഷം കാണാതാവുകയായിരുന്നു. മൊബൈൽ സ്വിച്ചഓഫ് ആയതിനെ തുടർന്ന് ബന്ധുക്കൾ ജോർജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ചെങ്ങന്നൂർ പൊലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മോബൈൽ കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് രാത്രി ഏട്ട് മണിയോടെ ജോർജിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ജോർജി ഓടിച്ചിരുന്ന കാറും മൃതദേഹം കണ്ടെത്തിയ വീടിന് പരിസരത്ത് നിന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക