സിക വൈറസ് ബാധ വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഡി എം ഒയുമായും കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ 15 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.നാളെ രോഗബാധിത പ്രദേശങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും.
ദില്ലിയില്‍ നിന്നും എത്തിയ ആറ് അംഗ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തെ സിക സാഹചര്യം വിലയിരുത്താനായി എത്തിയത്.സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍
ഓഫീസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
കഴിഞ്ഞ ദിവസം ഒരു 40 കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് 15 പേര്‍ക്കാണ് സിക വൈറസ് ബാധ കണ്ടെത്തിയത്.ആദ്യം രോഗം സ്ഥിരീകരിച്ച യുവതി താമസിച്ച നന്തന്‍കോട് നിന്നും സ്വദേശമായ പാറശാലയില്‍ നിന്നും ശേഖരിച്ച 17 സാമ്ബിളുകള്‍ നെഗറ്റീവായിരുന്നു. തുടര്‍ന്ന് അയച്ച 27 സാമ്ബിളിലാണ് ഒരാള്‍ക്ക് പോസിറ്റീവായത്.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. കേന്ദ്ര സംഘം നാളെയും മറ്റന്നാളുമായി രോഗബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.സികയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പനി ക്ലിനിക്കുകളും ശക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക