ടോക്കിയോ ഒളിമ്പിക്സ് നടക്കാനിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഒളിപിക്സ് നടക്കുന്നത്. ഒളിമ്പിക്സിനായി ഒരുങ്ങുന്ന കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. ജൂലൈ 13 ന് വൈകുന്നേരം അഞ്ച് മാനിക്കായിരിക്കും കൂടിക്കാഴ്ച നടക്കുക. വീഡിയോ കോൺഫറൻസ് മുഖേനയാണ് കായിക താരങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുക. താരങ്ങളുടെ പരിശീലന സൗകര്യങ്ങളും മറ്റും അടുത്തിടെ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.
126 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. രാജ്യത്ത് നിന്ന് ആദ്യമായാണ് ഇത്രയധികം താരങ്ങൾ ഒളിമ്പിക്സിനായി പോകുന്നത്. ഒളിമ്പിക്സിനായി ജപ്പാനിലേക്ക് പറക്കുന്നതിന് മുൻപ് താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. നരേന്ദ്ര മോദിക്കൊപ്പം മറ്റു മന്ത്രിമാരായ അനുരാഗ് താക്കൂര്‍, നിശിത് പ്രമാണിക്, കിരണ്‍ റിജ്ജു എന്നിവരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക