കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചത്. ‘എവിടെ വാക്സിന്?’ എന്ന ഹാഷ്ടാഗോടു കൂടിയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്രമന്ത്രിമാരുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും വാക്സിൻ വിതരണത്തിൽ ഇതുവരെയും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിന് വിതരണം ചെയ്യണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്സിന് എങ്കിലും നൽകേണ്ടതാണ് വരും.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ദില്ലിക്ക്
രാജ്യത്തെ പ്രതിദിന വാക്സിനേഷന് സംബന്ധിച്ച കണക്കുകള്‍ സഹിതമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. ഡിസംബര്‍ അവസാനത്തോടെ രണ്ട് ഡോസ് വാക്സിന് വിതരണം ചെയ്യണമെങ്കില്‍ ദിവസേന 80 ലക്ഷം പേര്‍ക്ക് വാക്സിന് നൽകണം. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 34 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക