തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ കീം 2021 മാറ്റിവെച്ചു. ആഗസ്റ്റ് 5 ആണ് പുതുക്കിയ തീയതി.ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രവേശന പരീക്ഷാ കമ്മീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ജൂലൈ 21നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.
ഈ വർഷത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,49,438 അപേക്ഷകർ. എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷക്കായി 1,12,097 പേരാണ് അപേക്ഷിച്ചത്.
ഇതിൽ എൻജിനീയറിങ് പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചത് 84,162 പേരാണ്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് 1,13,333 പേരാണ് അപേക്ഷിച്ചത്. ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനായി 19,875 പേരും അപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക