മസ്കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് വിവരം പുറത്തുവിട്ടത്.
ഗാല പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കുവാന്‍ സാധിച്ചുവെന്നും കെട്ടിടത്തില്‍ നിന്നും 15 പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. 15 പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക