മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മൃദുല വിജയ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച മൃദുലയുടെ വിവാഹവും വളരെയധികം ശ്രദ്ധേയമായിരുന്നു.
നടൻ യുവ കൃഷ്ണയെയാണ് മൃദുല വിവാഹം കഴിച്ചത്. സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ഇരുവരും. വിവാഹശേഷമുള്ള ഒരു നൃത്തവിഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
വിവാഹവേഷത്തിലാണ് മൃദുല നൃത്തം ചെയ്യുന്നത്. മനോഹരമായ വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മൃദുലയുടെ വിവാഹവസ്ത്രവും വളരെയധികം ശ്രദ്ധനേടിയിരുന്നു. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽവെച്ചാണ് യുവ കൃഷ്ണയും മൃദുലയും തമ്മിലുള്ള വിവാഹം നടന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക