കണ്ണൂര്‍ :ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളുകളില്‍ നടന്ന എല്ലാ കെ ടെറ്റ് പരീക്ഷയുടെയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന ജൂലൈ 22, 23 തീയതികളില്‍ കണ്ണൂര്‍ ജി വി എച്ച് എസ് സ്പോര്‍ട്സ് സ്കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നതിനാല്‍ ഓരോ ദിവസവും 100 ടോക്കണ്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പരിശോധനക്ക് യഥാസമയം ഹാജരാകുവാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് നടക്കുന്ന സമയത്ത് മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക