മില്‍മ – കെ എസ് ആര് ടി സി ഫുഡ് ട്രക്ക് പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കെ എസ് ആര് ടി സി ഡിപ്പോയില്‍ (ജൂലൈ 18 ഞായറാഴ്ച) രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍വഹിക്കും. മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് കെ എസ് മണി അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ.ടി ഒ മോഹനന് മുഖ്യാതിഥിയാകും.
മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില് ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി മില്‍മ മലബാര്‍ മേഖലാ യൂണിയനും കെ എസ് ആര് ടി സിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കെ എസ് ആര് ടി സി നല്കുന്ന പഴയ ബസുകള്‍ നവീകരിച്ചാണ് മില്‍മ ഫുഡ് ട്രക്കുകളാക്കി മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക