എല്ലാ തദ്ദേശ സ്ഥാപനപരിധിയിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ കിയോസ്ക് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ അതില്‍കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം. ഇ മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ മെയിലായി അതത് താലൂക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ജൂലൈ 31 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700566.
പ്രതികരിക്കാൻ ഇവിടെ എഴുതുക