നോക്കാതെ ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നാദിയ മൊയ്തു. 36 വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തെക്കുറിച്ച് രസകരമായ വിശേഷവുമായി എത്തിയിരിക്കുകയാണ് നാദിയ.
നോക്കെത്താ ദൂരത്തിലെ നാദിയ അവതരിപ്പിച്ച ഗേളി എന്ന കഥാപാത്രത്തിനൊപ്പം കുസൃതികൾ ഒപ്പിക്കുന്ന ഒരു കുട്ടിക്കൂട്ടമുണ്ട്. ചിത്രത്തിൽ തിലകൻ അവതരിപ്പിച്ചിരുന്ന അലക്സാണ്ടർ എന്ന കഥാപാത്രത്തിന്റെ മക്കളായ ജെക്കബ് അലക്സാണ്ടർ, ഉണ്ണി അലക്സാണ്ടർ, ജോ അലക്സാണ്ടർ എന്നീ കഥാപാത്രങ്ങൾ. ഇതിലെ രണ്ട് പേർക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.
‘ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികൾ. സമീറും ആസിഫും. കാലം എത്ര വേഗമാണ് കടന്നു പോകുന്നത്’, എന്ന കുറിപ്പോടെയാണ് നാദിയ മൊയ്തു ചിത്രം പങ്കുവെച്ചിരിക്കുന്നത്.അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായി തുടങ്ങിയത്. അഭിനയജീവിതത്തിൽ നിന്നുള്ള പഴയ ചിത്രങ്ങളും ഓർമകളുമെല്ലാം ഇടയ്ക്കിടെ നദിയ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മുംബൈയിൽ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭർത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയിൽ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക