പുതിന ഇല അഥവാ മിന്റ് ലീവ്സ് പരിജയം ഇല്ലാത്തവർ കുറവാണ്.ഇന്ത്യയിൽ ഇപ്പോൾ സുലഭമായ ഒന്നാണ് ഇത്.അതുകൊണ്ട് തന്നെ നമുക്ക് ചുറ്റും സുഖപ്രദമായി ലഭിക്കുന്ന ഒന്നാണ് പുതിയിന ഇല.ശരീര ഭാരം കുറയ്ക്കുന്നതിനായി ജിം,യോഗ തുടങ്ങിയ വ്യായാമങ്ങൾക്കൊപ്പം പുതിയിന ഉപയോഗിച്ച് കൊണ്ടുള്ള പൊടികൈകളും പരീക്ഷിക്കാവുന്നതാണ്.
പുതിനയില്‍ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോള്’.പുതിന ഇലയിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നത് വളരെ ഉപകാരപ്രദമാണ്.മാത്രമല്ല പല രോഗങ്ങൾക്കും ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.ചുമ,ജലദോഷം,തുമ്മൽ തുടങ്ങിയ രോഗങ്ങളിൽ നിന്നും ആശ്വാസം നേടുന്നതിനായി പുതിന ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഫലപ്രദമാണ്.കൂടാതെ ദഹനപ്രക്രിയ എളുപ്പത്തിലാക്കാൻ ഇത് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക