ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്ട്രോണിക് വാഹനമാണ് ഇ ട്രോൺ. രണ്ട് വർഷം മുമ്പ് ആഗോള വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. ജൂലൈ 22‑നാണ് ഔഡി ഇ‑ട്രോൺ 50, ഔഡി ഇ‑ട്രോൺ 55, ഔഡി ഇ‑ട്രോൺ സ്പോർട്ബാക്ക് 55 എന്നീ ഇലക്ട്രിക് മോഡലുകൾ എന്നീ ഇലക്ട്രിക് മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.
ഇതിന് മുന്നോടിയായി ഔഡി ഇന്ത്യ സവിശേഷ സർവീസ്, വാറൻറി, ബൈ-ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. സർവ്വീസ് പ്ലാനുകൾ, വാറന്റി ഉൾപ്പെടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടു മുതൽ അഞ്ച് വർഷം കാലാവധിയുള്ള സർവീസ് പ്ലാനുകൾ, 2 വർഷത്തെ സ്റ്റാൻഡേഡ് വാറന്റി, 8 വർഷം വരെയോ 1.60 ലക്ഷം കിമീ വരെയോ ഹൈ വോൾട്ടേജ് ബാറ്ററി വാറന്റി എന്നിവയാണ് ഇവയിൽ പ്രധാനമെന്നാണ് റിപ്പോർട്ടുകൾ.
2+2 വർഷം, 2+3 വർഷം എന്നിങ്ങനെ എക്സ്റ്റൻഡഡ് വാറന്റികളും ലഭ്യമാകും. 4, 5 വർഷ കാലാവധിയുള്ള കോംപ്രിഹെൻസീവ് സർവീസ് പ്ലാനുകളുമുണ്ട്. കോംപ്രിഹെൻസീവ് പ്ലാനിൽ സർവീസ്, കാലാകാലങ്ങളിലുള്ള ബ്രേക്കുകളുടേയും സസ്പെൻഷനുകളുടേയും മെയിന്റനൻസ്, എക്സ്റ്റൻഡഡ് വാറന്റി എന്നിവ ഉൾപ്പെടുന്നു. മേൽപ്പറഞ്ഞ മൂന്ന് ഇലക്ട്രിക് മോഡലുകൾ അപ്ഗ്രേഡ് ചെയ്യുകയോ വിൽക്കുകയോ ചെയ്യുമ്പോൾ പർച്ചേസ് തീയതി മുതൽ 3 വർഷത്തേയ്ക്ക് ഇലക്ട്രിക് കാർ രംഗത്തെ മികച്ച വിലയിലാണ് ബൈ-ബാക്ക് ഓഫർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക