നാഗര്‍കോവില്‍ :വീട്ടില്‍ സൂക്ഷിച്ച 21 കിലോ കഞ്ചാവ് പോലീസ് പിടികൂടി . ഭൂതപ്പാണ്ടിക്കു സമീപമാണ് സംഭവം നടന്നത് .ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഭൂതപ്പാണ്ടി അഴകിയപാണ്ഡിപുരം സ്വദേശി ദേവദാസ്(56) ആണ് പോലീസ് പിടിയിലായത് പിടിയിലായത്. അതെ സമയം കഞ്ചാവ് വില്പനയില് ഇയാളുടെ സഹായിയായ മകന് മെര്വിന് (21) പോലീസ് എത്തിയപ്പോള്‍തന്നെ ഓടി രക്ഷപ്പെടുകയായിരുന്നു.
സ്പെഷ്യല്‍ ടീം എസ്.ഐ.മാരായ മഹേഷ്, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ്ക പിടിച്ചെടുത്തതും. കന്യാകുമാരി ജില്ലയിലെ കഞ്ചാവ് കച്ചവടക്കാരെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി ഭദ്രി നാരായണന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക