ചാരായവുമായി കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം പാലായില്‍ സംഭവം. പാലാ കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ ജയിംസ് ജോര്‍ജ് ആണ് അറസ്റ്റിലായത്. അരലിറ്റര്‍ ചാരായമാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ബസ് സ്റ്റേഷനില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മേലുകാവ് സ്വദേശിയായ ജയിംസില്‍ നിന്ന് ചാരായം കണ്ടെത്തിയത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക