ലണ്ടന്‍: 2025വരെയുള്ള യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു. 2022ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗാണ് ചാമ്പ്യന്‍സ് ലീഗ്ഫൈനലിന് വേദിയാവുക.2023ല്‍ തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളാണ് ഫൈനല്‍ വേദി.
അതേസമയം കഴിഞ്ഞ രണ്ട് തവണയും ഇസ്താംബൂളിലെ അതാതുര്‍ക്ക് സ്റ്റേഡിയം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് വില്ലനായതോടെ രണ്ട് തവണയും അവിടെ ഫൈനല്‍ നടന്നില്ല.
രണ്ട് സീസണുകളിലും ഇസ്താംബൂളില്‍ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബണിലേക്കാണ് കലാശപ്പോരാട്ടങ്ങള്‍ മാറ്റിയത്. 2024ല്‍ വെംബ്ലിയും 2025-ല്‍ മ്യൂണിക്കും ഫൈനല്‍ വേദികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക