പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പോലീസില്‍ പരാതി നല്കി ഐഎഎസ് ഉദ്യോഗസ്ഥന്. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന് സുധീര്‍ കുമാര്‍ ആണ് മുഖ്യമന്ത്രിക്കും ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാജരേഖ ചമച്ച സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ശനിയാഴ്ചയാണ് ഗാര്‍ഡാനിബാഗ് പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നല്‍കിയത്. ഡിഐജി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന് മനു മഹാരാജിന്റെ പേരും പരാതിയിലുണ്ട്.
അടുത്ത വര്‍ഷം വിരമിക്കാനൊരുങ്ങുന്ന സുധീര്‍ കുമാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇദ്ദേഹത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഐഎഎസ് ഉദ്യോഗസ്ഥന്റെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക