സർക്കാർ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്.ഇതോടെ തിങ്കളാഴ്ച മുതൽ കൂടുതൽ കടകൾ തുറക്കാം.പലചരക്ക്,ഹോട്ടലുകൾ തുടങ്ങിയ ആവശ്യസാധനകൾക്ക് പ്രവർത്തനാനുമതി നൽകിയതിന് പുറമെ ഇലക്ട്രോണിക് ഷോപ്പുകൾ,ബ്യൂട്ടിപാര്‍ലറുകൾ,ബാർബർ ഷോപ്പുകൾ തുടങ്ങിയവയ്ക്കൊക്കെയാണ് സർക്കാർ ഇളവുകൾ അനുവദിച്ചത്.ഇത്തരം കഥകളൊക്കെ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും.
ഫാൻസി,ഫുട്വെയർ,വസ്ത്രക്കട തുടങ്ങിയവ ഞായർ,തിങ്കൾ,ചൊവ്വ എന്നീ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നേരത്തെ നൽകിയിട്ടുണ്ട്.ഇതിനു പുറമെയാണ് വീണ്ടും മറ്റു ചില മേഖലകൾക്ക് സർക്കാർ ഇളവുകൾ അനുവദിച്ചത്.എന്നാൽ ടി പി ആർ നിരക്ക് 10 ശതമാനം വരെയുള്ള പ്രദേശങ്ങളിലെ കടകൾക്ക് മാത്രമായിരിക്കും രാവിലെ 7 മുതൽ രാത്രി 8 വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക