കണ്ണൂരിൽ അപകടത്തിൽപ്പെട്ട കർണാടക ആർടിസി ബസ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെയാണ് ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കര്‍ണാടക ആര് ടി സി യുടെ ബസ് മാക്കൂട്ടം ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്. കര്‍ണാടക ചാമരാജ്നഗര്‍ സ്വദേശി സ്വാമി ആണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
സംഭവം നടന്ന സമയം മഴയും കോടമഞ്ഞും ഉണ്ടായിരുന്നു.കര്‍ണാടക ആര് ടി സിയുടെ സ്ലീപ്പര്‍ കോച്ച് ബസാണ് മാക്കൂട്ടം ചുരം പാതയില്‍ മെതിയടി പാറക്ക് സമീപം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. 20 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. മരത്തിലിടിച്ച് നിന്നതിനാല്‍
വന്‍ ദുരന്തമാണ് ഒഴിവയത്.
മുൻഭാഗം തകർന്ന ബസിന്റെ ഇടയിൽ കുടുങ്ങിയ ഡ്രൈവർ സ്വാമിയെ നാട്ടുകാരും ഇരിട്ടി ഫയർഫോഴ്സും നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്ത് എടുത്തത്. സ്വാമിയേ ആശുപത്രിയിലെത്തിച്ചെങ്കിലും ശേഷം മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക