ഫഹദ് ഫാസിൽ ചിത്രമായ മാലികിനെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എൽ.എ. മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്. മാലിക് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം എന്നാണ് എം.എൽ.എ കുറിച്ചത്. ഇതോടൊപ്പം ചുമരിൽ ഒരാൾ പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങളേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക