മാതാപിതാക്കളുടെ അശ്രദ്ധ മൂലം ഒരു വയസ് പ്രായമുള്ള കുഞ്ഞ് റബ്ബർ റിങ്ങിൽ ഇരുന്ന് കടലിലൂടെ ഒഴുകി നീങ്ങിയത് ഒന്നരകിലോമീറ്റർ. ടുണീഷ്യയിലെ കെലിബിയ ബീച്ചിൽ ആണ് സംഭവം നടന്നത്.
കുഞ്ഞുമായി കടലിൽ കുളിക്കാനിറങ്ങിയ മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശക്തമായി കാറ്റടിച്ചതിനെ തുടർന്ന് റിങ്ങിൽ ഇരുന്ന നിലയിൽ കുഞ്ഞ് തനിയെ കടലിലേയ്ക്ക് ഒഴുകി നീങ്ങുകയായിരുന്നു. കുഞ്ഞ് അകലേയ്ക്ക് ഒഴുകി നീങ്ങുന്നത് കണ്ടതോടെ മാതാപിതാക്കൾ പേടിച്ചു.
ഉടൻതന്നെ സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാരെ വിവരം അറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും ഒന്നര കിലോമീറ്ററോളം ദൂരം കുഞ്ഞ് നീങ്ങി കഴിഞ്ഞിരുന്നു.
ജെറ്റ് സ്കീ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ കുഞ്ഞിൻറെ അരികിൽ എത്തിയത്. ശേഷം റബർ റിങ്ങിൽ നിന്നും കുഞ്ഞിനെ എടുത്ത് ജെറ്റ് സ്കീയിൽ തിരികെ തീരത്തേക്ക് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക