മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ മാത്രമല്ല ആരാധകര്‍ ആഘോഷമാക്കുന്നത്. മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
മഞ്ഞ ഷര്‍ട്ട് ധരിച്ച് തന്റെ നീളന്‍ മുടിയില്‍ പോണി ടെയില്‍ കെട്ടിയിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ടൈനി പോണി’ എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.
മമ്മൂട്ടിയുടെ പുതിയ ലുക്കിന് ‘ബിഗ് ബി’ സിനിമയിലെ ‘അള്ളാ ബിലാലിക്ക’ പ്രശസ്ത ഡയലോഗാണ് ഒരു ആരാധകന് കമന്റ് ചെയ്തിരിക്കുന്നത്. ഭീഷ്മപര്വ്വത്തിന് ലൈക്ക് അടിക്കാനും കമന്റുണ്ട്. സൗന്ദര്യം കൊണ്ട് ഈ മനുഷ്യന് വീണ്ടും അദ്ഭുതപ്പെടുത്തുകയാണെന്നും ആരാധകരുടെ കമന്റുകള്‍ നീളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക