സംസ്ഥാനത്ത് ബക്രീദ് ഇളവുകൾ നൽകിയതിൽ സുപ്രീംകോടതി വിമർശനം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയുടെ വിമർശനം സാമുദായിക പ്രീണനത്തെയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
വിദഗ്ധരുടെ അഭിപ്രായങ്ങൾ ഒന്നും തന്നെ മാനിക്കാതെയാണ് സർക്കാർ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നത്. മാത്രമല്ല, കേരളത്തിൽ അനുവദിച്ച ബക്രീദ് ഇളവ് സംബന്ധിച്ച് സുപ്രീംകോടതി വിമർശിച്ചത് പിണറായി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് വിദഗ്ധരുടെ അഭിപ്രായമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക