വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം തച്ചോട്ടുകാവില്‍ ആണ് സംഭവം. തേവിക്കോണം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 56 വയസായിരുന്നു വിജയകുമാറിന്.
പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിൽ ഉള്ളത്. കൊവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട് വിജയകുമാറിന്.
വാടക വീട്ടില്‍ ആണ് വിജയകുമാറും കുടുംബവും കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക