ഡല്‍ഹി: വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഷോക്ബാബ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുന്നുണ്ടെന്ന് കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു.
സുരക്ഷാ സേനയുടെ സംയുക്ത സംഘം ഷോക്ബാബയിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ‘വ്യക്തമായ വിവരങ്ങൾ’ ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ ആരംഭിച്ചു. സുരക്ഷാ സേന സംശയാസ്പദമായ സ്ഥലത്തെത്തിയപ്പോൾ ഒളിച്ചിരുന്ന തീവ്രവാദികൾ അവരുടെ നേരെ വെടിയുതിർക്കുകയായിരുന്നു, ”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
#BandiporaEncounterUpdate: 02 unidentified #terrorists killed. #Operation in progress. Further details shall follow. @JmuKmrPolice https://t.co/Oa4SuJJHkR
— Kashmir Zone Police (@KashmirPolice) July 24, 2021
സിആർപിഎഫിന് പുറമെ സൈന്യത്തിന്റെ 13 ആർആർ, 14 ആർആർ എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷൻ നടത്തുന്നത്. തീവ്രവാദികളുടെ എണ്ണം കൃത്യമായി അറിയില്ലെങ്കിലും ഇരുവശത്തുനിന്നും ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക