മമ്മൂട്ടി സിനിമയിൽ ഡാൻസ് ചെയ്യാൻ അത്ര താൽപ്പര്യമില്ലാത്ത ആളാണ് എന്ന് പലരും കരുതുന്നുണ്ട്. എന്നാൽ പല സിനിമകളിലും നൃത്തത്തിൽ ഒരു കൈവച്ചയാളാണ് മമ്മുക്ക.
ഏറ്റവും രസകരമായി മമ്മുക്കയിലെ നർത്തകനെ കാണണമെങ്കിൽ ‘തുറുപ്പുഗുലാൻ’ സിനിമയിലേക്ക് കണ്ണോടിക്കണം. കൊച്ചുകുട്ടികൾക്കൊപ്പം നൃത്തം അഭ്യസിക്കാൻ വരുന്ന ഗുലാൻ സൃഷ്ടിക്കുന്ന ഡാൻസ് സ്കൂളിലെ രസകരമായ നിമിഷങ്ങൾ ഈ സിനിമയിലുണ്ട്.
എന്നാൽ മമ്മുക്കയുടെ ഡാൻസ്. ഇതാണ് ഒറിജിനൽ ഡാൻസ്. ഏതു വേദിയെയും കയ്യിലെടുക്കാൻ കഴിവുള്ള സുകുമാരി അമ്മയ്ക്കൊപ്പം സ്റ്റേജിൽ കടന്നു വന്ന് അടിപൊളി സ്റ്റെപ്പുകൾ ഇടുന്ന മമ്മുക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ.
എന്നടീ രാക്കമ്മ… എന്ന് തുടങ്ങുന്ന തമിഴ് ഗാനം മൈക്കെടുത്തു കൊണ്ട് പാടി നൃത്തം ചെയ്യുകയാണ് സുകുമാരിയമ്മ. ചുരിദാർ ധരിച്ച് സുന്ദരിയും സർവോപരി സന്തോഷവതിയുമായി നൃത്തം ചെയ്യുന്നു സുകുമാരിയമ്മ. അതിനിടയിലേക്ക് കണ്ടാൽ സീരിയസ് ഭാവമുള്ള കോട്ടും സ്യൂട്ടും അണിഞ്ഞെത്തുകയാണ് മമ്മുക്ക.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക