ഹിമാചല്‍പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേര് മരിച്ചു. ഹിമാചല്‍പ്രദേശിലെ കിന്നോറിലാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്. വിനോദ സഞ്ചാരത്തിനായെത്തിയവരാണ് മരിച്ചവർ. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് ഇവരെന്നാണ് വിവരം. കൂറ്റന്‍ കല്ല് പതിച്ച് സാഗ്ല താഴ്വരയിലെ ബത്സേരി പാലവും തകർന്നിട്ടുണ്ട്.
അമ്പരപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക് സ്കൂട്ടർ, പത്ത് നിറങ്ങളിൽ വിപണിയിലെത്തും..!
കനത്ത മഴ ഉണ്ടായിരുന്ന സാഹചര്യത്തിൽ ഇവിടെ മണ്ണിടിച്ചിൽ ഭീഷണി നിലനിന്നിരുന്നു. അതേ തുടർന്ന് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ ജാഗ്രതാ നിർദേശങ്ങളും മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളില്‍ പലരും അങ്ങോട്ട് പോകുമായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക