രസകരമായ നിരവധി വീഡിയോകൾ നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുമുണ്ട് നടി അഹാന കൃഷ്ണകുമാര്‍. കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാന് പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോക്കെതിരെ നിരവധി ട്രോളുകള്‍ വന്നിരുന്നു.
ഇപ്പോഴിതാ പുതിയ റംബൂട്ടാൻ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. റംബൂട്ടാൻ 2.൦ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷം താൻ പങ്കുവെച്ച വീഡിയോയിലൂടെ റംബൂട്ടാന് ഏറെ ട്രോളുകൾ നേരിട്ടിരുന്നു. എന്നാൽ ആ കാരണത്താൽ റംബൂട്ടാൻ ഏറെ ഫേമസ് ആയെന്നും അഹാന പറഞ്ഞു. വീട്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഇപ്പോൾ റംബൂട്ടാൻ ആണെന്നും അതിനാൽ തന്നെ ഇപ്പോൾ തൊഴുത ശേഷമാണ് പറിക്കാൻ സാധിക്കുക എന്നും അഹാന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക