ഇന്ത്യന്‍ നേവിയിലേക്ക് അവിവാഹിതരായ പുരുഷന്മാര്ക്ക് അവസരം. 40 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കല്‍ ബ്രാഞ്ച് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴിമല നാവിക അക്കാദമിയിലേക്കാണ് പ്രവേശനം.
യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ടെലി കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ പവര്‍ എന്‍ജിനീയറിങ്/ പവര്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്/ ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 60 ശതനമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്.
അപേക്ഷകർ 2 ജനുവരി 1997-നും 1 ജൂലായ് 2002-നും ഇടയില്‍ ജനിച്ചവരായിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലായ് 30.
പ്രതികരിക്കാൻ ഇവിടെ എഴുതുക