നട്സുകൾ കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നട്സുകളിൽ ഏറ്റവും പോഷകമൂല്യം നിറഞ്ഞ് നിൽക്കുന്ന ഒന്നാണ് ബദാം.
ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ ഗുണകരമാണ് കുതിർത്ത് കഴിക്കുന്നത്. ജീവകം ഇ, ഫെെബർ, ഫോളിക് ആസിഡ് ഇവയെല്ലാം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്.
അത് കൊണ്ട് തന്നെ ദഹനം, പ്രമേഹം, ചർമത്തിന്റെ ആരോഗ്യം ഇവയ്ക്കും ഗുരുതര രോഗങ്ങളെ തടയാനും ബദാം കുതിർത്ത് കഴിക്കുന്നത് ഫലപ്രദമാണ്. ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, ദഹനക്കേട് ഇവയെല്ലാം അകറ്റുന്നു.
ബദാം കുതിർക്കേണ്ടത് എങ്ങനെ…?
ഒരു ബൗളിൽ ഒരു പിടി ബദാം ഇടുക.ശേഷം വെള്ളം ചേർക്കുക. ബദാം കുറഞ്ഞത് 8-12 മണിക്കൂറോ ഒരു രാത്രി മുഴുവനോ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ ഈ വെള്ളം കളയുക. തൊലി കളഞ്ഞ ശേഷം ബദാം കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക