വാക്സിൻ സ്വീകരിച്ചവരെ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ചിരുന്ന അമേരിക്കയിലെ കാലിഫോർണിയക്കാരനായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡിനോട് ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ഹിൽസോംഗ് മെഗാചർച്ച് പ്രതിനിധിയായ സ്റ്റീഫൻ ഹർമൺ തന്റെ വാക്സിൻ വിരോധത്തെ കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. കൂടാതെ വാക്സിൻ സ്വീകരിക്കുന്നവരെ കളിയാക്കിക്കൊണ്ട് നിരവധി തമാശകളും പറയാറുണ്ടായിരുന്നു അദ്ദേഹം.
ബിബിസി റിപ്പോർട്ട് അനുസരിച്ച് ലോസാഞ്ചലസിലെ ഒരു ആശുപത്രിയിൽ കോവിഡ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
മരണത്തിന് മുന്പ് ആശുപത്രി കിടക്കയിൽ കിടക്കുന്ന ഫോട്ടോയും അദ്ദേഹം ഷെയർ ചെയ്തിരുന്നു. ‘എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എവർ എന്നെ വെന്റിലേറ്ററിലിടാൻ താൽപര്യപ്പെടുകയാണ്,” അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ എഴുതി.
കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്. ‘ഇനി എപ്പോഴാണ് ഞാൻ ഉണരുക എന്നറിയില്ല, എല്ലാവരും പ്രാർത്ഥിക്കണം,” അദ്ദേഹം അവസാനമായി എഴുതിയതിങ്ങനെയാണ്.
വൈറസ് ബാധയേറ്റ ശേഷവും വാക്സിൻ സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു ഹർമൺ സ്വീകരിച്ചിരുന്നത്. മത വിശ്വാസം തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക