കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുവാനൊരുങ്ങി എയര്‍ ഇന്ത്യ. ഖത്തര്‍ – ഇന്ത്യ റൂട്ടില്‍ നേരിട്ടുള്ള കൂടുതൽ സർവീസുകൾ നടത്തുവാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിക്കും. ആഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ വർധിപ്പിക്കുന്നത്.
ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ പ്രാബല്യത്തില്‍ വന്നിരുന്നു. ഈ സാഹചര്യത്തിൽ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് സർവീസുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചത്. ഇപ്പോഴുള്ള സർവീസുകൾക്ക് പുറമെയാണ് ആഗസ്റ്റ് മുതലുള്ള അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക