കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കായി ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസും അവലോകന യോഗവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ. മൃദുല ശങ്കര്‍ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണനായ്ക്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 110 ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ആശാപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക