സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 രൂപയും.
കഴിഞ്ഞ ദിവസം ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായിരുന്നു നിരക്ക്. ജൂലൈ ആദ്യവാരത്തിൽ വില കുറഞ്ഞതിന് ശേഷം വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,804 ഡോളറാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക