തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ സർക്കാരിന് ഇന്നുണ്ടായത് കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല.
നാല് വർഷമായി ഈ കേസിൽ ഒരു ജനപ്രതിനിധിയെന്ന നിലയിൽ താൻ നിയമപോരാട്ടം നടത്തി വരികയായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ നാഴികക്കല്ലാണ് ഈ വിധിയെന്നും ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻ കുട്ടി രാജിവയ്ക്കണം.
ജനാധിപത്യ മര്യാദ പാലിച്ച് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാൻ തയ്യാറാവണം. കേസിൽ കുറ്റമുക്തനായാൽ ശിവൻകുട്ടിക്ക് മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക