തിരുവനന്തപുരം: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്ന യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു.തിരുവനന്തപുരം ശ്രീകാര്യത്ത് ചെക്കാലമുക്കില്‍ റിയാസിന്റെ മകന് ഇമ്രാന്(21) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
ഇമ്രാന് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നു എന്നാണ് മാതാപിതാക്കളുടെ മൊഴി.
മുറിയടച്ചിരുന്നാണ് മുഴുവന്‍ സമയവും ഇമ്രാന് ഗെയിമുകള്‍ കളിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ മൊഴി നല്കി.
ഇമ്രാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു.മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേയ്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക