തിരുവനന്തപുരം ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ
ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു
മുഖ്യമന്ത്രിക്കു കൈമാറും.
അന്തിമ തീരുമാനം നാളത്തെ അവലോകന യോഗത്തിൽ ഉണ്ടാകും .കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.
സംസ്ഥാനത്ത് 20,728 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1.7 ലക്ഷം സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 %. 56 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 16,837 ആയി. 17,792 പേർ കോവിഡ് മുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 1.67 ലക്ഷം പേർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക