മലയാളികൾ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവാനാണ് സായിയ്ക്ക് ഇഷ്ടം. ഏറെ നാളുകൾക്ക് ശേഷം സായ് പല്ലവി പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
തന്റെ താത്തയുടെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവി ഷെയർ ചെയ്തത്.
മുത്തശ്ശൻ, മുത്തശ്ശി, അനിയത്തി എന്നിവരെയും ചിത്രങ്ങളിൽ കാണാം.ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ് സായ്പല്ലവി എത്തിയത്.
മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക