സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി അനുമതി നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിൽ ഒഴിവുള്ള എല്ലാ തസ്തികകളും ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഏറ്റവുമധികം തസ്തികകൾ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിൽ തന്നെയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടം എന്ന രീതിയിൽ മാത്രമാണ് 300 തസ്തികകളുടെ അനുമതി നൽകിയിരിക്കുന്നത്.
ശബരിമല മേല്‍ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് ബിഡിജെഎസ്
ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാനായി നേരത്തെ അനുമതി നൽകിയിരുന്നു. ഇവയിലാണ് ആദ്യഘട്ടമായി 300 തസ്തികകൾക്കുള്ള അനുമതി നൽകുന്നതെന്നും മന്ത്രി അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴിവുള്ള തസ്തികകള്‍ വേഗത്തിൽ തന്നെ പി.എസ്.സി.യെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക