കാസർഗോഡ്: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കാഞ്ഞങ്ങാടിന് അടുത്ത് ഇരിയ ലാലൂരിലെ ഹരികൃഷ്ണൻ (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലർക് വി എം സുഗതൻ നായരുടേയും രാധയുടേയും മകനാണ് ഹരികൃഷ്ണൻ.
കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാധയാണ് മകനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. രാധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അമ്ബലത്തറ പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കരസേനാ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണൻ സഹോദരനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക