അബുദാബി: യുഎഇയിൽ 1,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,463 പേർ സുഖം പ്രാപിക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 1,67,804 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 6,88,489 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരിൽ 6,65,593 പേർ രോഗമുക്തരാവുകയും 1,967 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 20,929 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക