ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ചർമ്മസംരക്ഷണത്തിന് ആവശ്യമായ ചില പ്രധാനപ്പെട്ട പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.
മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് അത്യുത്തമമാണ്. ചർമ്മസംരക്ഷണത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയിൽ ഉപയോഗിക്കാമെന്ന് അറിയാം…
ഒന്ന്…രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, രണ്ട് ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. മുഖക്കുരു ഇല്ലാതാക്കുന്നതിനും ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്താനും സഹായിക്കും.
രണ്ട്…ഒന്നോ രണ്ടോ ബീറ്റ്റൂട്ട് കഷ്ണം വേവിച്ചതിനു ശേഷം, ചർമത്തിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകുക. ഇരുമ്പ്, കരോട്ടിനോയ്ഡുകൾ എന്നിവ ധാരാളമായി ബീറ്ററൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും.
മൂന്ന്…തേനും പാലും ബീറ്റ്റൂട്ട് ജ്യൂസിൽ മിക്സ് ചെയ്യുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് മുഖത്ത് പുരട്ടുക. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കുകയും പ്രകൃതിദത്തമായ തിളക്കം നൽകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക